അലനല്ലൂര്‍: ഇബ്നു അലി എടത്തനാട്ടുകരയുടെ പ്രഥമ നോവല്‍ ‘തറുതല’ പ്രകാശനം 29ന് വൈകിട്ട് നാലിന് എടത്തനാട്ടുകര കോട്ടപ്പള്ള വ്യാപാര ഭവനില്‍ നടക്കും. അല നല്ലൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ പ്രകാശനം ചെയ്യും. മന്‍സില്‍ ബക്കര്‍ ഏറ്റുവാങ്ങും. സിബ്ഗത്ത് മഠത്തൊടി അധ്യക്ഷനാകും. എഴുത്തുകാരന് റഹ്മാന് കിടങ്ങയം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജി.എസ്.ടി. വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഇബ്നു അലിയുടെ നാലാമത്തെ പുസ്തകമാണ് തറുതല. ഹരി തം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അവതാരിക എഴുതിയത് എഴുത്തുകാര നും പ്രസാധകനുമായ പ്രതാപന് തായാട്ട് ആണ്.
