മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഇ മെയില്‍ മാര്‍ച്ച് നാളെ (ഏപ്രില്‍ 19 ഞായര്‍ രാവിലെ 11 മണി) നടക്കും.പ്രവാസികളെ തിരിച്ച് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, പ്രവാസി കളുടെ മുറികളില്‍ ഭക്ഷണം,കുടിവെള്ളം,അവശ്യമരുന്ന് എന്നിവ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിഷേധ ഇമെയിലുകള്‍ അയച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇ മെയില്‍ മാര്‍ച്ച് സംഘടിപ്പിക്കു ന്നത്. കൊടികള്‍ കെട്ടുന്നതിന് പകരം വാട്ട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയും, മുദ്രാവാക്യങ്ങള്‍ക്കു പകരം ഫെയ്ബുക്കില്‍ എഴുതിയും ആണ് ന്യൂജനറേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.ലോക്ക് ഡൗണ്‍ കാലത്ത് നടക്കുന്ന ഇ-മെയില്‍ മാര്‍ച്ച് കെ.പി.സി.സി വൈസ് പ്രസിഡണ്ട് സി.പി മുഹമ്മദ് മുന്‍ എം.എല്‍.എ ആദ്യ ഇ-മെയില്‍ അയച്ച് ഉദ്ഘാ ടനം ചെയ്യുമെന്ന് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് ഗിരീഷ് ഗുപ്ത പറഞ്ഞു.