പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ അതിർത്തി പ്രദേശങ്ങളോടു ചേർന്നുള്ള 11 ചെക്ക്പോസ്റ്റുകളിലും കർശന നിയന്ത്രണം തുടരുന്നതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.
അഗളി മുതൽ കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ അതിർത്തി വരെ യുള്ള എല്ലാ ജില്ലാ, അന്തർ സംസ്ഥാന അതിർത്തികളിലും നില വിലുള്ള ചെക്കിങ്ങും പട്രോളിങ്ങും തുടരും. എന്നാൽ അവശ്യ സേവന വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും തടസ്സമുണ്ടാ കില്ല.
പ്രശ്നസാധ്യത മേഖലകളിൽ ഡി.വൈ.എസ്.പിയുടെ നിരീക്ഷണ ത്തിൽ അതാത് സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് പൂർത്തിയാക്കി. പട്ടാമ്പി, ഒറ്റപ്പാലം, കസബ, വാളയാർ, പുതുനഗരം എന്നീ അതിഥി തൊഴിലാളികൾ അധികമുള്ള ഇടങ്ങ ളിലാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. കർശന നിയന്ത്രണം ജില്ലയിൽ തുടരുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്നുള്ള 52 അംഗ സായുധസേനയും ഐ.ആർ.പി ബറ്റാലിയനിൽ നിന്നുള്ള 25 പേരടങ്ങിയ സംഘവും ജില്ലാ പോലീസിനൊപ്പമുണ്ട്.
സർക്കാർ നിർദേശിക്കുന്ന ഇളവുകൾ ജില്ലയിൽ പ്രാബല്യത്തിൽ വരുന്നതിനനുസരിച്ചുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും സ്പെഷൽബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു.