പാലക്കാട് :കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നല്‍കി. കലക്ടറുടെ ചേബറില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരുമാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂടാതെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് 10 ലക്ഷവും, റിട്ടേര്‍ഡ് മിലിറ്ററി ജീവനക്കാരനായ വി.അച്യുതന്‍ ഒരുമാസത്തെ പെന്‍ഷന്‍ തുകയായ 28079 രൂപയും, ഒരു പമ്പ് ഓപറേറ്റര്‍ ഒരുമാസത്തെ ശബളമായ 15500 രൂപയുടെയും ചെക്കുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി എ.കെ ബാലന് കൈമാറി.