കോട്ടോപ്പാടം:ലോക്ക് ഡൗണ്‍ സമയത്ത് മരുന്ന് ലഭിക്കാന്‍ ബുദ്ധി മുട്ടനുഭവിക്കുന്ന കോട്ടോപ്പാടം പഞ്ചായത്തിലെ 300ല്‍പരം രോഗി കള്‍ക്ക് മരുന്ന് എത്തിച്ച് നല്കി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്. അര്‍ബു ദം,വൃക്കരോഗം തുടങ്ങിയ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കേരളത്തിന്റൈ വിവിധ ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നു മായാണ് വൈറ്റ് ഗാര്‍ഡ് മെഡി ചെയിന്‍ പദ്ധതി വഴി എത്തിച്ച് നല്‍കിയത്. മുഹമ്മദ് ഉനൈസ്, അഫ്ലഹ്, മനാഫ്, ഷൗക്കത്ത്, സുബൈര്‍, ഫസലു, ഷൗക്കത്ത് പുറ്റാനിക്കാട് എന്നിവര്‍ അടങ്ങുന്ന 30 അംഗങ്ങളുള്ള ടീം ആണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്.