മണ്ണാര്‍ക്കാട്: നൊട്ടമലവളവില് മാലിന്യം തള്ളുന്നവരേയും വാഹനത്തേയുമെല്ലാം ഇനി കാമറകള്‍ കാണും. പിടിക്കപ്പെടുന്നവര്‍ക്ക് പിഴയടക്കമുള്ള നടപടികളും നേരിടേണ്ടി വരും. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് കാഞ്ഞിരപ്പുഴ പ ഞ്ചായത്ത് സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ പരിധിയിലാണെങ്കിലും മണ്ണാര്‍ക്കാട് നഗരസഭയുടെ അതിര്‍ത്തിയോടു ചേര്‍ന്നാണ് നൊട്ടമല വളവുള്ളത്. രണ്ട് ഹെയര്‍പിന്‍ വളവുകളിലും രാത്രികാലങ്ങളില്‍ മാലിന്യംതള്ളല്‍ രൂക്ഷമാണ്. ദേശീയപാതയായതിനാല്‍ ഇടതട വില്ലാതെ കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പലപ്പോഴും ദുര്ഗന്ധംകൂടി സഹിക്കേണ്ട അവസ്ഥയാണ്. അഴുക്കുചാലുകളിലും വളവുകളിലെ കുറ്റിക്കാടുകളി ലും ഇറച്ചിമാലിന്യങ്ങളുള്പ്പെടെ വ്യാപകമായി തള്ളുന്നത് പ്രദേശവാസികള്‍ക്കും സമീ പത്തെ നെല്ലിപ്പുഴയിലെ കുടിവെള്ള പദ്ധതിയേയും ബാധിക്കുന്നുവെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വിദ്യാര്‍ഥികളുള്‍പ്പെടെ കാല്നടയാത്രചെയ്യുന്നവര്ക്കും മാലിന്യംതള്ളല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യവും ഈ ഭാഗത്തുണ്ട്. താലൂക്ക് വികസന സമിതിയോഗങ്ങളിലും നിരവധിതവണ വിഷയം ചര്‍ച്ചയായിരുന്നു. ഇതോടെ, പഞ്ചായ ത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 11.42 ലക്ഷംരൂപയാണ് ഇതിനായി അനുവദിച്ചത്. തുക പൊതുമരാമത്ത് എന്‍ജിനീയറിങ് വി ഭാഗത്തില്‍ കെട്ടിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞദിവസം ക്യാമറകള്‍ സ്ഥാ പിച്ചത്.
മൂന്ന് തൂണുകളിലായി ആറ് കാമറകളുണ്ട്. നൂതനസാങ്കേതിക വിദ്യ ഉള്‍പ്പെട്ടതാണ് ഇതില്‍ മൂന്നെണ്ണം. വാഹനങ്ങളും അവയുടെ നമ്പറുകളും സമയവും പിടിച്ചെടുക്കാന്‍ കഴിയുന്ന ഈ കാമറകളിലെ ദൃശ്യങ്ങള്‍ ഒരേസമയം മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനി ലും പഞ്ചായത്ത് ഓഫിസിലും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇനി മാലിന്യം തള്ളിയശേഷം മണ്ണാര്‍ക്കാട് നഗരത്തിലൂടെ വാഹനം കടന്നുപോയാലും നെ ല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴവരെ സ്ഥാപിച്ച കാമറകളിലും പിടിക്കപ്പെടും.
