അഗളി : അട്ടപ്പാടി സമഗ്രകുടിവെള്ള പദ്ധതിയുടെ പൈപ്പ് താവളത്ത് പൊട്ടി. ജലവിഭ വവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.ഭവാനിപുഴയില്‍ നിന്നാണ് വെള്ളം പ്ലാമര ത്തുള്ള ടാങ്കിലേക്കെത്തിക്കുന്നത്. പണി പൂര്‍ത്തീകരിച്ച് പരിശോധനക്കായി ടാങ്കിലേ ക്ക് വെള്ളം നിറയ്ക്കുന്നതിനിടയിലാണ് താവളത്ത് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം ചീറ്റിയതോടെ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ ഗതാഗതം തടസപ്പെട്ടു. അരമണിക്കൂറിന് ശേഷമാണ് ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിച്ചത്. ആറുവര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതി ഇതുവരെയായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 25 കോടി രൂപയുടെ നബാര്‍ഡിന്റെ പദ്ധതി പിന്നീട് ജലജീവന്‍ മിഷനിലൂടെ വിപുലീകരിച്ച് അട്ടപ്പാടി സമഗ്ര കുടിവെള്ള പദ്ധതിയാക്കി മാറ്റുകയായിരുന്നു. പദ്ധതിക്ക് 200 കോടി യോളം രൂപയാണ് ചെലവഴിക്കുന്നത്. 2021ല്‍ സ്ഥാപിച്ച പൈപ്പിന്റെ ജോയിന്റ് വിട്ടു പോയതിനാലാണ് പരിശോധന സമയത്ത് പൈപ്പ് പൊട്ടിയതെന്ന് പാലക്കാട് ജലവിഭവ വകുപ്പിലെ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ പി.പ്രമോദ് പറഞ്ഞു.
courtesy mathrubhumi
