മണ്ണാര്‍ക്കാട് : ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ആരംഭിച്ച ചാര് ധാം യാത്രയോട് അനു ബന്ധിച്ചു കേരളത്തില്‍ നിന്നുള്ള ഭക്തര്‍ വിവിധ വെബ്സൈറ്റുകള്‍ വഴി ഹെലി കോപ്റ്റര്‍ സര്‍വീസുകള്‍ ബുക്ക് ചെയ്യുന്നതായി ഉത്തരാഖണ്ഡ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചിലരെങ്കിലും വ്യാജ വെബ്സൈറ്റുകള്‍ വഴി ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ബുക്ക് ചെയ്തു വഞ്ചിക്കപ്പെടാറുണ്ട്.വ്യാജ വെബ്സൈറ്റുകളില്‍ ബുക്ക് ചെയ്തു വഞ്ചിതരാകാതെ അംഗീകൃത വെബ്സൈറ്റ് ആയ “heliyatra.irctc.co.in” ബുക്കിങ്ങിനായി ഉപയോഗിക്കേണ്ട താണ്. 6051 പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ചാര്‍ധാം യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
