മണ്ണാര്‍ക്കാട് : കുരുത്തിച്ചാലില്‍ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്ന പ്രകൃതി സൗ ഹൃദ സുരക്ഷാപദ്ധതി നടപ്പിലാക്കാന്‍ നടപടിയുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെ ടുക്കണമെന്ന് ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് അദ്ദേഹം കത്തുനല്‍കി. കുരുത്തിച്ചാലില്‍ സുരക്ഷാസംവിധാനത്തോടുകൂടിയ വിനോദസഞ്ചാര പദ്ധതിയാണ് ആവശ്യം. അപകട സാധ്യതയില്ലാത്ത വ്യൂ പോയിന്റ്, സെല്‍ഫി പോയിന്റ്, തൂക്കുപാ ലം, കുളിക്കടവ് എന്നിവ സ്ഥാപിച്ചും മറ്റിടങ്ങളില്‍ പുഴയിലിറങ്ങാന്‍ കഴിയാത്ത കൈ വരികള്‍ സ്ഥാപിക്കുകയും വേണം. നേരത്തെ ഇതേ ആവശ്യം സമിതി മുമ്പാകെ ബോ ധിപ്പിക്കുകയും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി ഏറ്റെടുക്കാമെന്ന് തീരുമാനി ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ വൈകുകയാണ്. നടപ്പുവര്‍ഷത്തെ വില്ലേജ് ടൂറിസം പദ്ധതിയില്‍ കുരുത്തിച്ചാലില്‍ പ്രകൃതി സൗഹൃദ സുരക്ഷാ പദ്ധതി ഉള്‍പ്പെടുത്തണമെന്നും നിര്‍ഭയം പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കണമെന്നും ഗഫൂര്‍ കോല്‍കളത്തില്‍ ആവശ്യപ്പെട്ടു.
