മണ്ണാര്‍ക്കാട് : പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തി ലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വലിയ പരിഷ്കാരങ്ങളുമായി മുന്നേറുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഡിജിറ്റല്‍വത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേ വനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികള്‍ ഊര്‍ജിതമാക്കുക തുടങ്ങിയ പ്ര വര്‍ത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
റോഡും വാഹനവും സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ ഡ്രൈവര്‍മാരെ പ്രാപ്തരാ ക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളും കര്‍ശനമായ പരീക്ഷാ രീതികളും നടപ്പാത്തിയത് വകുപ്പിന്റെ സുപ്രധാന നേട്ടമാണ്. ഇതിനൊപ്പം ലേണേഴ്സ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതും ഡ്രൈവിംഗ് ടെസ്റ്റുകളില്‍ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ സിമുലേ റ്റര്‍ ടെസ്റ്റ് ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് പുതിയ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ മികച്ച പരിശീലനം നല്കാന് സഹായിക്കും.
റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് സംവിധാനത്തിന്റെ ഭാഗമായി, 2023 ജൂണ്‍ 5-ന് കേരളത്തിലെ റോഡുകളില്‍ എ.ഐ -പവേര്‍ഡ് ഉള്‍പ്പെടെ 726 ക്യാമറകള്‍ പ്രവര് ത്തനക്ഷമമാക്കി. അനധികൃതമായ വാഹന പാര്‍ക്കിംഗ്, മൊബൈല്‍ ഉപയോഗിച്ചുള്ള നിയമലംഘനങ്ങള്‍ മുതലായവ ക്യാമറകള്‍ നിരീക്ഷിക്കുന്നു. ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കമ്മ്യൂണിറ്റി സര്‍വീസ് നല്‍കാനുള്ള സിലബസ് രൂപീകരി ച്ചതും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമാണ്. ഗുരുതരമായ നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് നിശ്ചിത കാലയളവിലേക്ക് റദ്ദാക്കുന്നതിനോടൊപ്പം അവര്‍ക്ക് കര്‍ശന പരിശീലനം നല്കുന്ന തും റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന നടപടിയാണ്. സ്കൂള്‍ ബസുകളിലെ യടക്കം വാഹന പരിശോധന കര്‍ശനമാക്കി.
സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നേരിട്ട് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിറ്റിസണ്‍ സെന്റിനല്‍ ആപ്പ് സാധ്യമാക്കി ഇതിലൂടെ ട്രാഫിക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക – പരാതി രജിസ്റ്റര്‍ ചെയ്യുക എന്ന ഓപ്ഷന് വഴി പൊതുജനങ്ങള്‍ക്ക് ട്രാഫിക് വയലേഷന്‍സ് റിപ്പോര്‍ട്ട് ചെയ്യാന്‍ എം-പരിവാഹന്‍ ആപ്പില്‍ സൗകര്യമൊരുക്കി. ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് നിര്‍ത്തലാക്കി, ഡിജിറ്റല്‍ ലൈസന്‍സ് കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്.ഡൗണ്‍ലോഡ് യുവര്‍ ഡ്രൈവിംഗ് ലൈസന്‍സ് (ഡി.വൈ.ഡി.എല്‍) സംവിധാനത്തിലൂടെ ഡിജിറ്റല്‍ രൂപത്തില്‍ ലൈസന്‍സ് സാരഥി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗി ക്കാം.
റോഡ് സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനുമായി സുര ക്ഷിത കേരളം പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 85 എന്‍ഫോ ഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുക, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുക, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കുക എന്നിവയാണ് ഈ സ്ക്വാഡുകളുടെ ചുമതല.
ശബരിമല തീര്‍ത്ഥാടന കാലത്ത് റോഡ് സുരക്ഷ ഉറപ്പുവരുത്താനും സുഗമമായ തീര് ഥാടന അനുഭവത്തിനുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോ ടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ക്വാഡുകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തന ങ്ങള് ഏകോപിപ്പിക്കാന്‍ മൂന്ന് കണ്ട്രോള് റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തു. മെഡി ക്കല്‍ സംഘങ്ങളുമായി സഹകരിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രധാന പങ്കുവഹിക്കുന്നു. ആദ്യമായി ആംബുലന്‍സുകളുടെ വാടക ചാര്‍ജുകളും, വെയ്റ്റിംഗ് ചാര്‍ജുകളും ഏകീകരിച്ചു.
മോട്ടോര്‍ വാഹന വകുപ്പിനെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കി. ഓഫീസ് കാര്യ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഒരു ഉദ്യോഗസ്ഥന് അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഫയലുകള്‍ കൈവശം വയ്ക്കാന്‍ പാടില്ലെന്ന നിയമം നടപ്പാക്കി. ആറുവരി പാത സജ്ജമാകുന്നതി നു മുന്നോടിയായി ലെയ്ന്‍ ട്രാഫിക്ക് ബോധവല്‍ക്കരണപരിപാടികള്‍ , ‘സേഫ്റ്റി ടു സേവ് ലൈഫ്’, അനധികൃത ഫിറ്റിങ്ങുകള്‍ കണ്ടെത്തുന്നതിനുള്ള സ്പെഷ്യല്‍ ഡ്രൈവ്, ഓപ്പറേഷന് റാഷ്, ഓപ്പറേഷന് ഡെസിബെല്‍, ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ്, ക്ളിയര്‍ പാത്ത്, സ്ക്രീന്‍, സൈലന്‍സ്, ഫോക്കസ്, ഓപ്പറേഷന് ഓവര്‍ലോഡ്, ആംബുലന്‍സുകളു ടെ ദുരുപയോഗം, ഞീൗലേ ഈൃമേശഹ, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹന ങ്ങള്‍ക്കെതിരെയുള്ള സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങി നിരവധി സ്പെഷ്യല്‍ ഡ്രൈവു കള്‍.
ഓരോ നിയമസഭാമണ്ഡലത്തിലെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഈ സര്‍ക്കാര്‍ ആരംഭിക്കാനൊരുങ്ങുന്നത് 503 പുതിയ ബസ് റൂട്ടുകള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ബസ് കണ്സഷന് ആപ്പ് വിദ്യാര്‍ഥികള്‍ക്കായി വികസിപ്പിക്കുന്നു, റോഡ് സുരക്ഷാ സന്ദേശങ്ങള്‍ കാര്‍ട്ടൂണ്‍ വീഡിയോകളായി വിദ്യാലയങ്ങളിലും പൊതുയിട ങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം വളര് ത്തും.
എ.എന്‍.പി.ആര് കാമറകളുള്ള വെര്‍ച്വല്‍ ചെക്ക് പോസ്റ്റുകള്‍, സംസ്ഥാനത്ത് 19 ഓട്ടോ മേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍, അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാ കെ.എല്‍ 90 എന്ന പ്രത്യേക സീരീസിനായുള്ള സോഫ്റ്റ്വെയര് എന്നിവ ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഈ സര്‍ക്കാര്‍ അധികാരത്തിലെ ത്തിയതോടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് വകുപ്പ് പരിശ്ര മിക്കുന്നത്.
