മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ കുരുത്തിച്ചാലിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേ ശനം അടുത്ത ആറുമാസക്കാലത്തേക്ക് കര്‍ശനമായി നിരോധിച്ച് ഉത്തരവായി. ഈ വര്‍ഷം നവംബര്‍ 30വരെയാണ് വിലക്ക്. ഇത് ലംഘിച്ച് മേഖലയിലേക്ക് പ്രവേശിക്കുന്ന വര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരി ക്കുമെന്ന് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി, കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നി വര് അറിയിച്ചു.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കുരുത്തിച്ചാ ല്‍ പ്രദേശത്ത് വിനോദസഞ്ചാരികള്‍ പുഴയില്‍ ഇറങ്ങുന്നതും അപകടങ്ങള്‍ സംഭവിക്കു ന്നതും പതിവാണ്. നാളിതുവരെ 16 ഓളം പേരാണ് പുഴയിലെ ഒഴുക്കില്‍പെട്ട് മരിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് നിരവധി പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസവും യുവാവ് ഒഴുക്കില്‍പെട്ട മരിച്ച പശ്ചാത്തലത്തിലാണ് കുരുത്തിച്ചാല്‍ സന്ദര്‍ശനത്തിന് നിരോധനമേര്‍പ്പെടുത്തിയത്. മുമ്പ് പലതവണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ വര വിന് കുറവുണ്ടായിരുന്നില്ല. മുന്‍വര്‍ഷങ്ങളിലുണ്ടായ അപകടങ്ങള്‍ കണക്കിലെടുത്ത് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സഞ്ചാരികളുടെ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനുള്ള നടപടികള്‍ സ്വീകരി ക്കണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ പഞ്ചായത്ത് എ.ഡി.എമ്മിന് കത്തുനല്കിയി രുന്നു. ഇതിനുള്ള നടപടിക്രമങ്ങളാകുന്നതിന് മുമ്പാണ് കുരുത്തിച്ചാലില്‍ വീണ്ടും അപകടമുണ്ടായത്.
കുരുത്തിച്ചാല്‍ പ്രദേശത്തേക്കുള്ള പ്രവേശന റോഡില്‍ നിര്‍മിച്ചിട്ടുള്ള താത്കാലിക ചെക്പോസ്റ്റില്‍ കഴിഞ്ഞ മഴക്കാലത്ത് പൊലിസ് സേവനമുണ്ടായിരുന്നു. നിലവില്‍ പൊലിസിന്റെ സേവനമില്ലാത്ത സാഹചര്യത്തില്‍ അടിയന്തിരമായി വിനോദസഞ്ചാ രികളെ നിയന്ത്രിക്കുന്നതിനാവശ്യമായ പൊലിസ് സേവനം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് രാജന് ആമ്പാടത്ത് ഡി.ജി.പിക്കും, ജില്ലാ പൊലിസ് മേധാവിക്കും കത്തുനല്‍കി യിട്ടുണ്ട്. ചെക്പോസ്റ്റ് വിപുലീകരണത്തിനായി തഹസില്‍ദാറെ സമീപിക്കുമെന്നും ആവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രദേശത്ത് പൊലിസ് പട്രോളിങ് ശക്തമാക്കുമെന്ന് ഡി.വൈ.എസ്.പി. എം.സന്തോഷ്കുമാര്‍ പറഞ്ഞു. വിശേഷ അവസരങ്ങളിലും മറ്റും പൊലിസിന്റെ അധിക സേവനം ലഭ്യമാക്കുമെന്ന് സി.ഐ. എം.ബി. രാജേഷും അറി യിച്ചു.
