കോട്ടോപ്പാടം : ദേശീയപാതയില്‍ കൊടക്കാട് മേഖലയില്‍ നിരന്തരം വാഹനാപകട ങ്ങളുണ്ടാകുന്നത് തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാ കണമെന്ന ആവശ്യം ശക്തമാകുന്നു. കൊടക്കാടിനും മേലേ കൊടക്കാടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പിന് മുന്നിലെ വളവിലാണ് അപകടങ്ങള്‍ ആവര്‍ത്തിക്കു ന്നത്. വളവില്‍ സുരക്ഷയുടെ ഭാഗമായി ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത് അശാസ്ത്രീയമാ ണെന്നും ഇതുമൂലമാണ് ഈഭാഗത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്നതെന്നാ ണ് ആക്ഷേപം. റോഡരുകിലുള്ള ക്രാഷ് ബാരിയര്‍ വാഹനങ്ങള്‍ക്ക് സുരക്ഷിതമായ അകലം നല്‍കാത്ത സാഹചര്യമാണ്. ഇതുമൂലം കാല്‍നടയാത്രയും പ്രയാസത്തിലാണ്. മാസങ്ങള്‍ക്ക് മുമ്പ് കാല്‍നടയാത്രക്കാരും വാഹനമിടിച്ച് മരണപ്പെട്ടിരുന്നു. ഈ മേഖല യില്‍ ഇതുവരെ ആറോളം പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈ അപകടത്തില്‍ കാര്‍ യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുകയാണ്. സ്ഥലത്തിന്റെ സാങ്കേതിക പരിശോധന നടത്തി സുരക്ഷിത അകലത്തില്‍ ക്രാഷ് ബാരിയറുകള്‍ പുന:സ്ഥാപിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ സി.കെ സുബൈര്‍ ആവശ്യപ്പെട്ടു.ഉചിതമായ അകലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണം. രാത്രികാല സുരക്ഷയ്ക്കാ യി റിഫ്ളക്ടര് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, പൊതു മരാമത്ത് വകുപ്പ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് നിവേദനം നല്കിയ തായും വാര്‍ഡ് മെമ്പര്‍ അറിയിച്ചു.
