കോട്ടോപ്പാടം : പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കൊടക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാര്‍യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് ചെങ്ങണക്കാട്ടില്‍ അപ്പുവിന്റെ മകന് സനീഷ് (30) ആണ് മരിച്ചത്.മലപ്പുറം കുന്തിപ്പറമ്പില് തോമസ് വര്‍ഗീസ് (17), വര്‍ഗീസ് തോമസ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 12മണിയോടെയാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗ ത്ത് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കരിങ്കല്ലത്താണിയില്‍ നിന്നും കുണ്ടൂര്ക്കുന്നിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. കരിങ്കല്ലത്താണിയില്‍ വര്‍ക്ക്ഷോപ്പില്‍ പെയിന്ററായി ജോലി ചെയ്യുന്ന ജോലികഴി ഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാരും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപ ത്രിയിലെത്തിക്കുകയായിരുന്നു. അപകടമുണ്ടായ സ്ഥലം ഇന്ന് ആര്.ടി.ഒയും പൊലി സും സന്ദര്‍ശിച്ചു. സനീഷിന്റെ മതാവ്: കോമളവല്ലി. ഭാര്യ: അനുര. സഹോദരങ്ങള്‍: ധനേഷ്, ധന്യ.
