മണ്ണാര്‍ക്കാട് : ഇത്തവണത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. വി.ഡി 204266 നമ്പര്‍ ടിക്കറ്റുടമയ്ക്ക് 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിയ്ക്കുന്നത്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ബാക്കി അഞ്ചു പരമ്പര കളില്‍ നിന്നുമായി അഞ്ചു ഭാഗ്യവാന്മാര്ക്കും ലഭിക്കും.ആകെ 45 ലക്ഷം ടിക്കറ്റുകള്‍ വില്പ്പനക്കെത്തിയതില് 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. പാലക്കാട് ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റു പോയതും. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പര കള്‍ക്കും ലഭിക്കും. 5,000 രൂപയില്‍ തുടങ്ങി 300 രൂപയില്‍ അവസാനിക്കുന്ന അതി വിപുലമായ സമ്മാനഘടനയായിരുന്നു ഇത്തവണത്തെ വിഷു ബമ്പറിന് ഉണ്ടായിരുന്നത്.
