കോട്ടോപ്പാടം:ലോക് ഡൗണ്‍ നാളുകളിലെ വിരസതയെ വായന യിലൂടെ മറികടക്കാന്‍ പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിയുമായി കോട്ടോപ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അംഗങ്ങള്‍.ആവശ്യമുള്ള പുസ്തകങ്ങളുടെ പേര് എഴുതി 9447742885 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴി അയക്കണം.ആഴ്ചയില്‍ രണ്ട് ദിവസം ലൈബ്രറിയുടെ പ്രവര്‍ത്തന പരിധിയിലേക്ക് പുസ്തകവു മായി ലൈബ്രറി പ്രവര്‍ത്തകരുമെത്തും.ഇവരില്‍ നിന്നും ഇഷ്ടാനു സരണം പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യാം.പദ്ധതിയുടെ ഉദ്ഘാടനം കൊടുവാളി ഹരിദാസിന്റെ വീട്ടില്‍ പുസ്തകം എത്തിച്ച് നല്‍കി ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍,ഭരണസമിതി അംഗം അയ്‌നെല്ലി ഷൗക്കത്തലി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!