മണ്ണാര്‍ക്കാട്: ലോക്ഡൗണില്‍ സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ കിറ്റു മായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് 100 പരാതികള്‍ നല്‍കി. 1000 രൂപയുടെ സാധനങ്ങളില്‍ എംആര്‍പി വില നോക്കിയാല്‍ പോലും 750 രൂപ മാത്രമേ ആകുന്നുള്ളൂവെന്ന പരാതി നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഇടനിലക്കാര്‍ അഴിമതി നടത്തുന്നുണ്ടോ യെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശിയുടെ നേതൃത്വത്തില്‍ 100 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.