പാലക്കാട്: ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗപ്രതിരോധ ത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുകയാണ്.നിലവില്‍ 14180 പേര്‍ വീടുകളിലും 27 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 4 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമായി ആകെ 14216 പേരാണ് നിരീക്ഷണത്തി ലാണ്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെ ടേണ്ടതില്ലായെന്ന് ഡി.എം.ഒ അറിയിച്ചു.പരിശോധനക്കായി ഇതു വരെ 985 സാമ്പിളുകളാണ് അയച്ചിട്ടുള്ളത്. ഫലം വന്ന സാമ്പിളു കളില്‍ 945 എണ്ണം നെഗറ്റീവും 8 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.ആകെ 26975 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12759 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ആകെ 26975 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായി രുന്നത്. ഇതിൽ 12759 പേരുടെ നിരീക്ഷണ കാലാവധി പൂർത്തീക രിച്ചിട്ടുണ്ട്.2980 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോവിഡ്-19 കോൾ സെന്റ റുകളെയോ ( ഫോൺ നമ്പർ:0471-2309250, 0471-2309251, 0471-2309252), പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിലോ( ആരോഗ്യം) ബന്ധപ്പെടേണ്ടതാണ്.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ഒ.പി- യിലോ കാഷ്വാലിറ്റിയിലോ പോകരുത്. അവർ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയി ട്ടുള്ള വാർഡിലേക്ക് മാത്രം എത്തേണ്ടതാണ്. കോവിഡ് 19 നിയ ന്ത്രണം ലക്ഷ്യമാക്കി സംസ്ഥാനമൊട്ടാകെ അടച്ചിടൽ’ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിയേണ്ടതാണ്. അനാവശ്യ യാത്രകൾ ഒഴിവാ ക്കുക. പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കേണ്ടതും രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഒരു തരത്തിലും ഇടപെടാതിരിക്കുക.
മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാ നങ്ങളിൽ നിന്നും വന്നവർ 28 ദിവസം ഐസൊലേഷനിൽ നിർബ ന്ധമായും തുടരേണ്ടതാണ്. ഐസൊലേഷനിൽ ഉള്ളവർ 60 വയ സ്സിനു മുകളിലുള്ളവർ, രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരുമായി ഇടപഴകരുത്.
24X7 Call Centre Number 0491 2505264, 2505189, 2505847