തിരുവനന്തപുരം : മദ്യലഹരിയില്‍ മകന് അമ്മയെ ചവിട്ടിക്കൊന്നു. തേക്കട ഭൂതകുഴി പുത്തന്‍വീട്ടില്‍ ഓമന (75)യെയാണ് മകന് സന്തോഷ് എന്ന മണികണ്ഠന് (50) മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ വട്ടപ്പാറ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴര യോടെ മദ്യപിച്ചെത്തിയ സന്തോഷ് ഓമനയെ മര്‍ദിക്കുകയും ചവിട്ടി പരിക്കേല്പ്പി ക്കുകയുമായിരുന്നു. തുടര്‍ന്ന് പത്ത് മണിയോടെ ഓമനയെ തിരുവനന്തപുരം മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30ന് മരണം സംഭവിച്ചു. മദ്യപിക്കാനും പണയം വെച്ച ബൈക്ക് തിരികയെടുക്കാനും പണം നല്‍കാത്തതിനാലാണ് സന്തോഷ് അമ്മയെ മര്‍ദിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ പലതവണ സന്തോഷ് ഓമനയെ മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നുമാസമായി ഓമന കിടപ്പിലായിരുന്നു. കിടപ്പിലായിരുന്ന അമ്മയുടെ രണ്ട് കാലും വലതുകൈയും സന്തോഷ് ചവിട്ടി ഒടിച്ചെ ന്നും പറയുന്നുണ്ട്. അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വീടിന് സമീ പത്തെ ഷെഡ്ഡും ഇയാള്‍ തകര്‍ത്തിരുന്നു. മദ്യലഹരിയിലെത്തുന്ന സന്തോഷ് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണ്. ഇതേ തുടര്‍ന്ന് ഇയാളുടെ ഭാര്യും മക്കളും മറ്റൊ രുവീട്ടിലാണ് താമസം. മദ്യപിച്ച് സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്നതിനാല്‍ നാട്ടുകാരും ഇടപെടാറുണ്ടായിരുന്നില്ല.
