കുമരംപുത്തൂര്‍: മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം ജി.എല്‍.പി. സ്കള് പുതിയ അധ്യയന വര്‍ഷത്തെ പുതുമയോടെ വരവേല് ക്കാന്‍ പത്തുലക്ഷം രൂപയുടെ വര്‍ണ്ണക്കൂടാരം പദ്ധതി ഒരുക്കുന്നു. വര, വായന, ഭാഷ, ശാസ്ത്രം, ഗണിതം, അകം- പുറം കളി, നൃത്തം എന്നിവയ്ക്കെല്ലാമായി തുടങ്ങി പതി നഞ്ചോളം ഇടങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. സ്കൂളിന്റെ സമഗ്ര വികസനത്തിന്റെ ഭാഗ മായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വൈവിധ്യമാര്‍ന്ന പദ്ധതികളും ആവിഷ്കരി ച്ചിട്ടുണ്ട്. പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം വി.കെ ശ്രീകണ്ഠന്.എം.പി നിര്‍വഹിച്ചു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് അമ്പാടത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തില്‍ നിന്നും ലഭിച്ച പാചക പാത്രങ്ങളുടെ സമര്‍പ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടാന് നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തും പള്ളി, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പി. എം നൗഫല്‍ തങ്ങള്‍, വാര്‍ഡ് മെമ്പര്‍ അജിത്ത്, പി.ടി.എ പ്രസിഡന്റ് റാഫി മൈലംകോട്ടില്‍, മദര്‍ പി.ടി.എ പ്രസിഡന്റ് രമ്യ, എം.കെ ഫൈസല്‍, സ്കൂള്‍ പ്രധാനാധ്യാപകന് എം.എന്‍ കൃഷ്ണകുമാര്‍, സീനിയര്‍ അധ്യാപിക പി.ഡി സരള ദേവി തുടങ്ങിയവര്‍ സംസാരിച്ചു.
