പാലക്കാട് : മീസില്‍സ് റൂബെല്ല രോഗനിവാരണ കാംപെയിന്റെ ഭാഗമായി തദ്ദേശസ്ഥാ പനങ്ങളിലെ സാമൂഹിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വീടുകള്‍ തോറും പ്രചാരണം നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. കെ.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതിഥി തൊഴിലാളികളുടെ കുട്ടികളെ കണ്ടെത്തി കുത്തിവെപ്പ് നല്‍കും. വാക്സിന് നല്കുന്നതില് നിന്നും മന:പൂര്‍വ്വം വീട്ടുനില്ക്കുന്നവരെ കണ്ടെത്തി ബോധവല്‍ക്കരണം നടത്തും. അട്ടപ്പാടി ഉള്‍പ്പടെയുള്ള മേഖലകളില്‍ വാക്സിനേഷന് ഡ്രൈവ് നടത്തും. മൂന്ന് ഘട്ടങ്ങളിലായാ ണ് കാംപെയിന് പൂര്‍ത്തിയാക്കുക. ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക യും പ്രചാരണം വ്യാപിപ്പിക്കുകയും ചെയ്യും. ഒന്നാം ഡോസ് കുത്തിവെപ്പെടുക്കാത്ത 2943 കുട്ടികളെയും രണ്ടാം ഡോസ് കുത്തിവെപ്പടുക്കാത്ത 3949 കുട്ടികളെയും കണ്ടെ ത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.ആര് വിദ്യ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ.ഷാബിറ എന്നിവര്‍ സംസാരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
