മണ്ണാര്‍ക്കാട് : കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയ്സ്കന് മരിച്ചു. കാ ഞ്ഞിരപ്പുഴ ചിറക്കല്‍പ്പടി ചീരത്തടയന്‍ സുലൈമാന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ 17ന് രാത്രി എട്ടോടെ ചിറക്കല്‍പ്പടി ജംങ്ഷനില്‍ കാഞ്ഞിരപ്പുഴ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വെച്ചായിരുന്നു അപകടം. റോഡിന്റെ മറുവശത്തേക്ക് പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുലൈമാനെ നാട്ടുകാരുടെ സഹാ യത്തോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്ത ല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. പരേതരായ ചേക്കുവിന്റെയും ഫാത്തിമയുടെ യും മകനാണ്. ഭാര്യ: സുഹറ മക്കള്‍: സിത്താര ജാസ്മിന്, ഷംന ജാസ്മിന്, ഫാത്തിമത്ത് ലിന്‍ഷ, മുഹമ്മദ് സിനാന്. മരുമക്കള്‍: ഷറഫുദ്ദീന്, ആസാദ്, ദില്‍ഷാദ്