മണ്ണാര്‍ക്കാട് : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സര്‍ക്കാര്‍ നട പ്പാക്കുന്ന പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. ലിംഗമാറ്റ ശസ്ത്രക്രിയ, തുടര്‍ചികിത്സ എന്നിവയ്ക്ക് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ക്ക് വലിയൊരളവില്‍ താങ്ങായി. സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനങ്ങള്‍ക്ക് 30,86,528 രൂപ നല്കി. വിദ്യാര്‍ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ് 4,15,000 രൂപയും വിദ്യാര്‍ഥികള്‍ക്കുളള ഹോസ്റ്റല്‍ സൗകര്യത്തിനായി 7,44,000 രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്ക്കായുളള വിവാഹ ധനസഹായം 60,000 രൂപ സാമൂഹിക അംഗീകാരത്തോടൊപ്പം സാമ്പത്തികപരമായ പിന്തുണയും നല്കുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി ഒരു കലാട്രൂപ്പ് യാഥാര്‍ഥ്യമാക്കി ‘അനന്യം പദ്ധതി ആരംഭിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി/പി.ജി കോഴ്സുകള്‍ പഠിക്കുന്ന ട്രാന്‍സ്ജെ ന്ഡര് വ്യക്തികള്‍ക്ക് വര്‍ഷത്തില്‍ 24,000 രൂപവരെ ധനസഹായം നല്കുന്ന ‘വര്‍ണ്ണം’ പദ്ധതി നടപ്പാക്കി. മത്സരപരീക്ഷകളില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന് സാമ്പ ത്തികസഹായം അനുവദിക്കുന്ന ‘യത്നം’ പദ്ധതി, അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനത്തിന് ‘സാകല്യം’ പദ്ധതി, തുടര്‍വിദ്യാഭ്യാസം സാധ്യമാക്കാന്‍ ‘സമന്വയ’ പദ്ധതി, അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്കുന്ന ‘കരുതല്‍’ പദ്ധതി തുടങ്ങിയവ സര്‍ക്കാരിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. ട്രാന്‍സ് വ്യക്തികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, അമിത ഉത്കണ്ഠ എന്നിവ പ്രതിരോധിക്കുന്നതിന് പിയര്‍ കൗണ്‍സി ലര്‍മാര്‍ക്ക് പരിശീലനം നല്കി ജില്ലകളില്‍ സജ്ജമാക്കുന്ന പ്രത്യേക പരിശീലന പരിപാ ടിയ്ക്ക് തുടക്കമിട്ടു.
കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ‘വര്‍ണ്ണപ്പകിട്ട്’ എന്ന പേരില്‍ ട്രാന്‍സ് ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിക്കുന്നത് അവര്‍ക്ക് ഒരുമിച്ചു കൂടാനും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം നല്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹിക പുനരധിവാസത്തിനും പുരോഗതിക്കുമായുള്ള ബോധവത്കരണ പരിപാടി കള്‍ക്കായി നിയമ വിദഗ്ദ്ധര്‍, ഡോക്ടര്‍മാര്‍, ജെന്‍ഡര്‍ വിഷയ വിദഗ്ദ്ധര്‍, ട്രാന്‍സ്ജെ ന്ഡര് പ്രതിനിധികള്‍ എന്നിവരടങ്ങുന്ന ജില്ലാതല റിസോഴ്സ് പൂള് രൂപീകരിച്ചു. പ്രകൃ തിദുരന്തങ്ങള്, അടിയന്തിര സാഹചര്യങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ 30 ട്രാന്‍സ് ജെന്‍ഡര്‍/ക്വിയര്‍ വ്യക്തികള്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്കിയതും സ്വയം തൊഴില്‍ വായ്പാ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം നല്കിയതും അവരെ സ്വയംപര്യാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ്.ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 1357 പേര്‍ക്ക് വ്യക്തിഗത ഗുണഭോക്ത്യ പക്തികള്ക്കായി 6.17 കോടി രൂപ അനുവദിച്ചു.
സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടു ന്ന അതിക്രമങ്ങള്‍, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികള്‍, വ്യക്തിക ള്‍ക്കിടയില്‍ തന്നെയുള്ള പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ ഒരു ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിച്ചത് ഈ സമൂഹത്തിന് സുരക്ഷിതവും ആശ്രയയോ ഗ്യവുമായ ഒരിടം നല്കുന്നു. വിവിധ പദ്ധതികളിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാ നുള്ള സാഹചര്യം ഒരുക്കാനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
