മണ്ണാര്‍ക്കാട് : കുന്തിപ്പുഴയോരത്ത് ഉത്സവക്കാഴ്ചകളുടെ ചന്തംനിറച്ച പെരിമ്പടാരി പോര് ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി തട്ടകം ആവേശ ത്തിമിര്‍പ്പില്‍ ആ ഘോഷിച്ചു. വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് സമാപനം കുറിക്കുന്ന പോത്തോ ഴിക്കാവിലെ പൂരമാണ് ഇന്ന് ആഘോഷിച്ചത്. ആനയും മേളവും നാടന്കലാരൂപങ്ങ ളുമെല്ലാം അണിനിരന്ന വേലകള്‍ ദേശത്തിന്റെ പെരുമവിളിച്ചോതി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി പോത്തോഴിക്കാവിലേക്ക് പൂരപ്രേമികള്‍ ഒഴുകിയെത്തി. ഇന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും താലപ്പൊലി കൊട്ടിയറിയിക്കലുമുണ്ടായി. ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുമാടം മൈതാനത്ത് നടന്ന കഞ്ഞിപ്പാര് ച്ചയില് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ഉച്ചയോടെ ദേശങ്ങളില്‍ നിന്നും വേലകള്‍ പുറപ്പെട്ടു. പൂതനും തിറയും പൂക്കാവടിയും വാദ്യമേള ങ്ങളും വേലകള്‍ക്ക് ചന്തംചാര്‍ത്തി.പെരിമ്പടാരി, പോത്തോഴി, പറമ്പുള്ളി, ചങ്ങലീരി നെല്ലിപ്പടി, വേണ്ടാംകുറുശ്ശി, കൂനിവരമ്പ്, കുമരംപുത്തൂര്‍ വടക്കന്‍, കുമരംപുത്തൂര്‍ യുവജനസംഘം, പെരിമ്പടാരി കാറ്റില്ലാമുറ്റം യുവജനസംഘം, ചങ്ങലീരി വിഷ്ണുക്ഷേ ത്രം, ടി റോഡ്, കാഞ്ഞിരംപാടം എന്നിവടങ്ങളില്‍ നിന്നും വേലകളും കിഴക്കുംപുറം, വള്ളുവമ്പുഴ എന്നിവടങ്ങളില്‍ നിന്നും കാളവേലകളും ക്ഷേത്രത്തിലേക്കെത്തി. കൂത്തൂമാടം മൈതാനത്ത് വേലകള്‍ അണിനിരന്ന കാഴ്ച പൂരപ്രേമികളുടെ മനംനിറച്ചു. ഗജവീരന്മാരുടെ കാവുകയറ്റവും കൂട്ടമേളവും പൂരുഷാരത്തിന് ആവേശം പകര്‍ന്നു. തുടര്‍ന്ന് താലപ്പൊലി എഴുന്നെള്ളത്തുമുണ്ടായി. അരിയേറ്, കളംപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു.
