സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു
അലനല്ലൂര്‍ : എടത്തനാട്ടുകര ചോലമണ്ണ് ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷ കന് കൊല്ലപ്പെട്ടതില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. മലയോരമേഖലയാ യ എടത്തനാട്ടുകരയിലെ ഉപ്പുകുളം കേന്ദ്രീകരിച്ച് വനംവകുപ്പ് ആര്.ആര്.ടി. (ദ്രുതപ്രതി കരണ സേന) രൂപീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. നിലവില്‍ താലൂ ക്കിന്റെ പലഭാഗങ്ങളിലും മണ്ണാര്‍ക്കാട് ആര്.ആര്.ടിയുടെ സേവനമാണ് ലഭ്യമായി വരുന്നത്. ഉപ്പുകുളം കേന്ദ്രീകരിച്ച് ആര്.ആര്.ടി. രൂപീകരിച്ചാല്‍ മേഖലയിലെ വന്യമൃഗ പ്രതിരോധത്തിന് ഉപകാരപ്രദമാകുമെന്ന് യോഗം വിലയിരുത്തി. നിലവില്‍ വനംവകു പ്പിന്റെ ഒരു ഔട്ട് പോസ്റ്റ് മാത്രമാണ് ഉപ്പുകുളത്തുള്ളത്. കൊല്ലപ്പെട്ട കര്‍ഷകന്റെ കുടും ബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ചോലമണ്ണ് മേഖലയില്‍ നിലവില്‍ സ്വ കാര്യഭൂമികളിലുള്ള കാട് വെട്ടിത്തെളിക്കാന്‍ ഗ്രാമപഞ്ചായത്ത് വനംവകുപ്പും നടപടി യെടുക്കണം. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ നിന്നും എടത്തനാട്ടുകര വരെയും വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിച്ച് വന്യജീവി ശല്ല്യം പരിഹരിക്ക ണമെന്നും ആവശ്യമുയര്‍ന്നു. കോട്ടപ്പള്ള വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്നാ സത്താര്‍, ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ നൈസി ബെന്നി, അലി മഠത്തൊടി, വിവിധ രാഷ്ട്രീയ കക്ഷി പ്രതി നിധികളായ പ്രജീഷ് പൂളക്കല്‍, എം.സിബ്ഗത്തുള്ള, റഷീദ് ആലായന്‍, രവികുമാര്‍, കെ.ടി ഹംസപ്പ, പി. ഷാനവാസ്, ഷാജഹാന് ഉമ്മരന്‍, അമീന് മഠത്തൊടി, നിജാസ് ഒതുക്കും പുറത്ത്, വ്യാപാ രി നേതാവ് എ.പി മാനു തുടങ്ങിയവര്‍ പങ്കെടുത്തു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരേയും ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേരാനും തീരുമാനിച്ചു.
