മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനുവേണ്ടി കേരള ഐടി മിഷ നുമായി സഹകരിച്ച് കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയം ഒരു കേന്ദ്രീകൃത കോള്‍ സെന്റര്‍ 1950 എന്ന നമ്പറില്‍ സ്ഥാപിച്ചിട്ടുണ്ട്. സുതാര്യവും, സമഗ്ര വും സാങ്കേതികവിദ്യാധിഷ്ഠിതവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഭാഗമാണ് ഈ സംരംഭം. വോട്ടര്‍ രജിസ്ട്രേഷന്, വോട്ടര്‍ ഐഡി കാര്‍ഡിലെ തിരുത്തലുകള്‍, പോളിംഗ് ബൂത്ത് വിവരങ്ങള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങള്‍ എന്നിവയി ല്‍ പൗരന്മാര്ക്ക് കോള്‍ സെന്റര്‍ വഴി സഹായം തേടാം. 2025 ജൂണ്‍ 1 മുതല്‍ എല്ലാ ദിവ സവും തെരഞ്ഞെടുപ്പ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ കോള്‍ സെന്റര്‍ സന്ദര്‍ശിക്കുകയും കോള്‍ സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കുകയും ചെയ്യു മെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടാവുന്നതാണ്.
