അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി
അലനല്ലൂര്‍ : എടത്തനാട്ടുകര ചോലമണ്ണ് ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ല പ്പെട്ട വാലിപ്പറമ്പന്‍ ഉമ്മറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കോട്ട പ്പള്ള ദാറുസ്സലാം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാട്ടാനയുടെ ആക്രമണത്തി ല്‍ ഉമ്മറിന്റെ നട്ടെല്ലിനും വാരിയെല്ലിനും തലക്കും പരിക്കേറ്റതായാണ് പോസ്റ്റുമാര്‍ട്ട ത്തിലെ കണ്ടെത്തലെന്ന് അറിയുന്നു. തുമ്പിക്കൈ കൊണ്ട് ആന ഉമ്മറിനെ എടുത്തെറി ഞ്ഞതായിരിക്കാമെന്നാണ് വനംവകുപ്പ് പറയുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ചോലമണ്ണ് ഭാഗത്ത് കൃഷിയിടത്തില്‍ ഉമ്മറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി എട്ടുമണിയോടെ നാട്ടുകാരും പൊലിസും വനപാലകരുമെല്ലാം ചേര്‍ന്ന് ജീപ്പില്‍ മൃത ദേഹം താഴേക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കോട്ടപ്പള്ള എം.എസ്.പടി യിലുള്ള വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിലെ നാനതുറകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. സര്‍ക്കാരിന്റെ അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് എന്‍.ഷംസുദ്ദീന് എം.എല്‍.എ. കുടുംബ ത്തിന് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍, പഞ്ചായത്ത് അംഗങ്ങ ളായ നൈസി ബെന്നി, അലി മഠത്തൊടി. പി.ബഷീര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഹംസപ്പ, റഫീക്ക പാറോക്കോട്ടില്‍, തഹസില്‍ദാര്‍ ശ്രീജിത്ത്, ഡെപ്യുട്ടി തഹസി ല്ദാര്മാരായ പി.അബ്ദുറഹ്മാന്, കെ.രാമന്‍കുട്ടി, ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഓഫിസര്‍മാരായ എന്‍.സുബൈര്‍, വിഷ്ണു, നാട്ടുകല്‍ സി.ഐ. എ.ഹബീബുള്ള, പി.ഷാനവാസ്, എം.സിബ്ഗത്തുള്ള, പ്രജീഷ് പൂളക്കല്‍, സുരേഷ്, രവി അലനല്ലൂര്‍, നാസര്‍ കാപ്പുങ്ങല്‍, എം.പി.എ ബക്കര്‍, എ.പി മാനു, കെ.അബൂബക്കര്‍ മാസ്റ്റര്‍, എം.അമീന്, നിജാസ് ഒതുക്കുംപുറത്ത്, റസാഖ് മംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.