തിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്റെ കരട് വിജ്ഞാപനം മേയ് 27ന് പുറപ്പെടുവിക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് യോഗം തീരുമാനിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലവില്‍ 2,080 വാര്‍ഡുകളാണുള്ളത്. പുനര്‍വിഭജനത്തിന് ശേഷം അവ 2,267 വാര്‍ഡുകളാകും. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണവും 2011 ലെ സെന്‍സസ് ജനസംഖ്യയുടെയും അടിസ്ഥാനത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജനം നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിലെ അംഗസംഖ്യ പുനര്‍നിശ്ചയിച്ചു കൊണ്ട് തദ്ദേശസ്വയം ഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കുറഞ്ഞത് 14ഉം കൂടിയത് 24ഉം വാര്‍ഡുകളു മുണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ മുഖേന കരട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഡീലിമിറ്റേഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്കി യിട്ടുണ്ട്.
കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ജൂണ്‍ അഞ്ച് വരെ സ്വീകരിക്കും. പരാതികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ നേരിട്ടോ, രജിസ്റ്റേര്‍ഡ് തപാലിലോ നല്‍കാം. ഗ്രാമപ ഞ്ചായത്തുകളുടെ വാർഡ് വിഭജന അന്തിമവിജ്ഞാപനം അച്ചടി വകുപ്പിന്റെ e-gazette വെബ് സൈറ്റിൽ (www.compose.kerala.gov.in) ലഭിക്കും. ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്റെ അദ്ധ്യക്ഷ തയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കെ.ബിജു, എസ്.ഹരികിഷോര്‍, കെ.വാസുകി എന്നിവര്‍ പങ്കെടുത്തു
