മണ്ണാര്‍ക്കാട് : മിസ്കോ തെങ്കരയും സേവ് മണ്ണാര്‍ക്കാട് ബ്ലഡ് വാരിയേഴ്സും സംയു ക്തമായി താലൂക്ക് ആശുപത്രി ബ്ലഡ് സെന്ററില്‍ ഇന്‍ഹൗസ് രക്തദാന ക്യാംപ് നടത്തി. 18 പേര് രക്തദാനം നടത്തി. മിസ്കോ സെക്രട്ടറി അബ്ദു പുന്നപ്പള്ള, റഹീസ്, എം.കെ നാസര്‍, ടി.കെ ഹംസക്കുട്ടി, പി.പി യൂസഫ്, എ.കെ നാസര്‍, ഖാലിദ് തെങ്കര, നാസര്‍ ആലിക്കല്‍, ടി.കെ യൂസഫ്, സേവ് മണ്ണാര്‍ക്കാട് ജനറല്‍ സെക്രട്ടറി അബ്ദുല്‍ഹാദി അറയ്ക്കല്‍, അസ്ലം അച്ചു, എം.ആഷിദ്, ഫക്രുദ്ദീന്‍, സുഹ്റ പള്ളിക്കുന്ന്, സബീന, ഷാഹിന, ബ്ലഡ് സെന്റര്‍ ഇന്‍ചാര്‍ജ് ജസീം മുബാറക്ക്, നഴ്സിങ് ഓഫിസര്‍ പ്രസന്ന, ബ്ലഡ് സെന്റര്‍ കൗണ്‍സിലര്‍ മുഹീനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
