തെങ്കര: പാലക്കാട് ജില്ലയിലെ ഏക അശ്വാരൂഢ ശാസ്താക്ഷേത്രമായ തെങ്കര ചേറും കുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോ ത്സവം മെയ് 18,19 തിയതികളില്‍ നടക്കും. ശാസ്താവിന്റെയും ഉപദേവന്മാരായ ഗണ പതി,മുനീശ്വരന്‍, വനദുര്ഗയുടെയും പ്രതിഷ്ഠാദിന മഹോത്സവത്തിന് അണ്ടലാടി മനക്കല് പരമേശ്വരന് (കുട്ടന്) നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും.
18ന് വൈകിട്ട് 5ന് നടതുറക്കല്‍, തുടര്‍ന്ന് ദീപാരാധന, പ്രസാദശുദ്ധി, ഹോമങ്ങള്‍, വാ സ്തുകലശാഭിഷേകം,ഭഗവത്സേവ, അത്താഴപൂജ എന്നിവ നടക്കും. 19ന് രാവിലെ അഞ്ചിന് നടതുറക്കല്‍, തുടര്‍ന്ന് മഹാഗണപതി ഹോമം, ഉഷ:പൂജ, കലശപൂജ, കലശാ ഭിഷേകം, ഉച്ചപൂജ എന്നിവയുണ്ടാകും. 11.30ന് അന്നദാനമുണ്ടായിരിക്കും. അന്നദാന ത്തിന് ആവശ്യമായ നാളികേരം, ശര്‍ക്കര, പച്ചക്കറികള്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. മഹാഗണപതി ഹോമം, ഭഗവത് സേവ, ബ്രഹ്മരക്ഷസിന് പൂജ എന്നീ പ്രധാന വഴിപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രകമ്മിറ്റിയെ മുന്‍ കൂട്ടി അറിയിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിത്യപൂജയ്ക്കൊപ്പം എല്ലാമാസവും പൗര്‍ണ്ണമി ദിവസം മുനീശ്വര പൂജയും, എല്ലാമലയാ ള മാസവും ആദ്യത്തെ ശനിയാഴ്ച ഭഗവാന്റെ പ്രത്യേക വഴിപാടായ കാര്യസാദ്ധ്യമഹാ പുഷ്പാഞ്ജലിയും ശനീശ്വര പൂജയും പ്രഭാതഭക്ഷണവും ക്ഷേത്രത്തില്‍ ഉണ്ടായിരി ക്കും.മുപ്പെട്ട് ശനിയാഴ്ച ദിവസം കാര്യസാദ്ധ്യ പുഷ്പാഞ്ജലി രാവിലെ 9മണിക്ക് ആരംഭി ക്കും. എല്ലാ മുപ്പെട്ട് ഞായറാഴ്ചയും ഗണപതിക്ക് ഒറ്റയപ്പവും സമര്‍പ്പിക്കാം. 8921593303 എന്ന നമ്പറില്‍ വിളിക്കുകയോ വാട്സ് ആപ്പ് മുഖാന്തിരമോ ക്ഷേത്രത്തിലെ വഴിപാ ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ജിപേ സൗകര്യവും ഉണ്ട്.
