മണ്ണാര്‍ക്കാട് : കലാസാംസ്കാരിക സംഘടനയായ കേളിയുടെ കുടുംബസംഗമം രക്ഷാധികാരി രംഗനാഥന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മെമ്പര്‍ഷിപ് കാംപെയിന് രക്ഷാധികാരി ടി.ആര് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. കുടുംബാംഗങ്ങളെല്ലാം മെഴുകുതിരി കത്തിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു. വൈസ് പ്രസിഡന്റ് പി.അച്ചുതനുണ്ണി പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു. ലക്ഷ്മിക്കുട്ടി,സുരേഷ് വര്‍മ, എം.എസ് വിജയന്, ശിവപ്രകാശ്, സിജു, ഹസ്സന് മുഹമ്മദ്, മനോജ്, ഗിരീഷ്, ലിന്‍ഡ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് മെഹ്ഫില്‍ ടീമിന്റെ ഗാനവിരുന്നുമുണ്ടായി.
