കാഞ്ഞിരപ്പുഴ : കാശ്മീരില്‍ മരിച്ച കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബിന്റെ വീട് കെ. ശാന്തകുമാരി എം.എല്‍.എയുടെനേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. വര്മ്മംകോടുള്ള വീട്ടില്‍ ഷാനിബിന്റെ പിതാവ് അബ്ദുള്‍സമദ്, മാതാവ്, ഹസീന, മുത്തശ്ശി ഖദിയക്കുട്ടി ഉള്‍പ്പടെയുള്ളവരെ ആശ്വസിപ്പിച്ചു. മൃതദേഹം തിരിച്ചറിയുന്ന തിനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ബന്ധുക്കള്‍ കാശ്മീരിലേക്ക് ഇന്ന് രാത്രിയോടെ പുറപ്പെട്ടു. പുല്‍വാമയ്ക്കടുത്ത് വനമേഖലയിലാണ് ഷാനിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് തന്‍മാര്‍ഗ് സ്റ്റേഷനില്‍നിന്നും ബന്ധുക്കളെ അറിയിച്ചത്. മൃതദേ ഹത്തിന് പത്തുദിവസത്തിലധികം പഴക്കമുള്ളതായും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരി ക്കുകയാണെന്നുമാണ് പൊലിസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞമാസം 13നാണ് ഷാനിബ് ബാംഗ്ലൂരില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് വീട്ടില്‍നിന്നും പോയത്. കാശ്മീരില്‍ എങ്ങനെ എത്തിയെന്നും പുല്‍വാമയിലെ വനപ്രദേശത്ത് എങ്ങനെ മരിച്ച നിലയില്‍ കണ്ടെത്തി യെന്നെ കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല. വിവരമറിഞ്ഞതുമുതല്‍ മുഖ്യമന്ത്രി ഓഫിസ് മുഖേന ഇടപെടലുകള്‍ നടത്തുകയും വിശദാംശങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തിട്ടുള്ളതായി എം.എല്‍.എ. പറഞ്ഞു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ബന്ധുക്കള്‍ തിരിച്ചറിഞ്ഞതി നുശേഷം ആശുപത്രിമോര്ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാ നങ്ങളും ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഇതിനായി ലോകകേരള സഭയുടെ അംഗങ്ങളും സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് എം.എല്‍.എ. പറഞ്ഞു.
