മണ്ണാര്‍ക്കാട്: റോഡിനുകുറുകെ ഓടിയ കാളയെ ഇടിച്ച് നിയന്ത്രണംവിട്ടുമറിഞ്ഞ് പരി ക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. തെങ്കര പുഞ്ചക്കോട് കൊളയംങ്കോട്ടില് ചന്ദ്രന് (57) ആണ് മരിച്ചത്. സാരമായിപരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിന് മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിലെ തെങ്കര വട്ടപ്പറമ്പ് ഭാഗത്താണ് അപകടം. പുഞ്ചക്കോട് ഭാഗത്തുനിന്നും തെങ്ക രയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു. റോഡിന്റെ ഒരുവശത്തുനിന്നും ഓടിവ ന്ന കാള പെട്ടെന്ന് റോഡിലേക്ക് ചാടുകയായിരുന്നു. വളവായതിനാല്‍ കാള ഓടിവന്നത് കാണാനും സാധിച്ചിരുന്നില്ല. കാളയെ ഇടിച്ച ബൈക്ക് നിയന്ത്രണംവിട്ടുമറിയുകയും ചന്ദ്രന്റെ തലക്ക് സാരമായി പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന്, ആദ്യം മണ്ണാര് ക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറോടെ മരിച്ചു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: സന്ധ്യ, സജു, സഞ്ജു. മരുമക്കള്‍: മഞ്ജു,സുവര്‍ണ, രാമദാസന്.