മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയിലെ ഭരണസമിതിയില്‍ മുസ്്ലിംലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നത് നികുതികൊള്ളയും അഴിമതിയുമാണെന്നാരോപിച്ച് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയ ത്തിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം ജില്ലാകമ്മിറ്റിയംഗം യു.ടി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടി.ആര്. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി, മറ്റു നേതാക്കളായ കെ. മന്‍സൂര്‍, ഇ. മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഇബ്രാഹിം, സി.കെ. പുഷ്പാനന്ദ്, കെ.ആര്. സിന്ധു, സൗദാമിനി, ഹസീന, കദീജ, അഡ്വ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
