മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, കൊച്ചി ശാസ്ത്ര സാ ങ്കേതിക സര്‍വകശാല എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാര്‍സ് ഇന്റഗ്രേറ്റഡ് ലാബ് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ബി.ആര്.സി. പരിധിയിലെ തിരഞ്ഞെടുക്ക പ്പെട്ട പൊതുവിദ്യാലയങ്ങള്‍ക്ക് ഐലാബ് പഠനോപകരണങ്ങള്‍ നല്കി. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ. മണികണ്ഠന് അധ്യക്ഷനായി. പരിശീലകരായ പി. കുമാരന്, എം. അബ്ബാസ്, സി.ആര്.സി. കോര്‍ഡിനേറ്റര്‍ സൂര്യ എന്നിവര്‍ സംസാരിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വ്യത്യസ്ത പഠന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവശ്യമായ ഇലക്ട്രോണിക്സ്, കെമിക്കലുകള്‍, ലാബ് ഉപകരണങ്ങള്‍, വിവിധ മോഡലുകള്‍, സുരക്ഷിത ഉപകരണങ്ങള്‍, ടൂള്‍സുകള്‍ എന്നിവയുള്‍പ്പെടുന്ന 113 ഇനങ്ങളും സ്റ്റോറേജ് ഫര്ണീച്ചറുമാണ് നല്‍കിയത്. വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍, ബി.ആര്.സി. അംഗങ്ങള്‍ പങ്കെടുത്തു.
