അലനല്ലൂര്‍ : സാന്ത്വന പരിചരണ രംഗത്തുള്ള എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ഡേ കെയര്‍ ആന്‍ഡ് ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് കൂളര്‍ ഫാന്‍ നല്കി ചിരട്ടക്കുളം മുജീബ് അങ്ങാടി വാട്സ്ആപ്പ് കൂട്ടായ്മ. എല്ലാ വെള്ളിയാഴ്ചയും ക്ലിനി ക്കിലേക്ക് എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉഷ്ണകാലത്തെ ചൂടും മറ്റു പ്രയാസങ്ങളും തരണംചെയ്യാനാണ് കൂളര്‍ നല്‍കിയത്. ആണ് ക്ലിനിക്കിന് കൈമാ റിയത് സി.കെ. കുഞ്ഞയമു, മുജീബ് കൊട്ടാരപ്പറമ്പില്‍, സെറീന മുജീബ്, മന്‍സൂര്‍, വാപ്പു, ടി.കെ. റഷീദ്്, പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, പി. അലി, ഫവാസ് എന്നിവര്‍ സംസാരിച്ചു.
