മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ-ആനമൂളി റോഡ് നവീകരണപ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്ന തില്‍ കരാറുകാരനെതിരെ പരാതിയുമായി എന്‍.ഷംസുദ്ദീന് എം.എല്‍.എ. മണ്ണാര്‍ക്കാട് നിയോ ജകമണ്ഡലത്തില് നടന്നുവരുന്ന കിഫ്ബി പ്രവൃത്തികളെ സംബന്ധിച്ച് തിരുവ നന്തപുരത്ത് കിഫ്ബി അധികൃതരുമായി നടത്തിയ അവലോകന യോഗത്തിലാണ് എം.എല്‍.എ. പരാതി ഉന്നയിച്ചത്. പണി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ അശോക് കുമാറിനോടും പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തി ല്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹവും ഉറപ്പുനല്‍കിയതാ യി എം.എല്‍.എ. അറിയിച്ചു. മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയുടെ രണ്ടാംഘട്ടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അറിയിച്ചു. ചുരം ഉള്‍പ്പെടുന്ന ഭാഗത്തെ പ്രവര്‍ത്തികള്‍ തെരുവോത്ത് ബില്‍ഡേഴ്സ് കരാര്‍ എടുത്തിട്ടുണ്ട്. വൈകാതെ തന്നെ കരാര്‍വെച്ച് പ്രവൃത്തി ആരംഭിക്കാന്‍ കഴിയും. മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള മൂന്നാംഘട്ട പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീക രിച്ചുവരുന്നതായും അധികൃതര്‍ പറഞ്ഞു.മലയോര ഹൈവേയുടെ ആദ്യറീച്ച് കാഞ്ഞി രംപാറ-കുമരംപുത്തൂര്‍ ചുങ്കം വരെയുള്ള പ്രവൃത്തികളുടെ പ്രാഥമികഘട്ടം തുടങ്ങി യാതയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. തെങ്കര, ഭീമനാട്, അഗളി, ഷോളയൂര്‍ എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ കെട്ടിടനിര്‍മാണത്തിന്റെ പ്രാഥമിക പ്രവൃത്തികള്‍ ഇതിനകം അഞ്ച് ശതമാനം പൂര്‍ത്തീകരിച്ചു. ഈവര്‍ഷം അവസാനത്തോടെ മുഴുവന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കിഫ്ബി ജി.എം. ഷൈല, മറ്റുബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.