പാലക്കാട് : കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ എല്ലാ മേഖലകളിലും കേരളം പുരോഗതിയെ ലെത്തിയതായി വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. രണ്ടാം പിണറായി വിജയന് മന്ത്രി സഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷ ന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും സര്‍ക്കാരിന്റെ പ്രവര് ത്തനങ്ങള് വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഷികാഘോഷം നടത്തുന്ന ത്. സമസ്ത മേഖലയിലുള്ള ജനങ്ങളെ കോര്‍ത്ത് പിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന ത്. സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ദൃതിയില്‍ പുരോഗമിക്കു കയാണ്. കേരളത്തിന്റെ പദ്ധതികള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താണ്. അതിദാരിദ്യം നിര്‍മാര്‍ജനം, എല്ലാവര്ക്കും ഭൂമി, പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മുന്നിട്ട് നില്ക്കുന്നു. രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ വൈദ്യൂതികരിച്ച് 2017ല്‍ തന്നെ സര്‍ക്കാര്‍ മാതൃക കാണിച്ചു. വിദൂര ആദിവാസി നഗരങ്ങളുടെ വൈദ്യൂതികരണം അന്തിമഘട്ടത്തിലാണ്.
വൈദ്യുതി എത്താത്ത ആദിവാസി കോളനികളില്‍ ഈ വര്‍ഷം തന്നെ വൈദ്യുതി എത്തിക്കും. ഹരിത ഊര്‍ജ പദ്ധതി, കുസുമം പദ്ധതിക്ക് തുടങ്ങിയവക്ക് കര്‍ഷകര്‍ മുന്നോട്ട് വരേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് 60 ശതമാനം സബ്സിഡി ഈ പദ്ധതിയിലൂടെ ലഭിക്കും. കേവലം 30 ശതമാനം വൈദ്യുതി ഉല്പാദനമുള്ള നമ്മുടെ സംസ്ഥാനത്തില്‍ ഉല്പാദനം പതിനായിരം മെഗാവാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ ഉന്നതിയിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ നിലവാരം മെച്ചപ്പെടുത്താനും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ എന്നിങ്ങനെ എല്ലാ തരത്തിലും വികസനങ്ങളുണ്ടായി. ജലജീവന്‍ മിഷനിലൂടെ എല്ലാവര്ക്കും കുടിവെള്ളം എത്തിക്കാനായി. എല്ലാതരത്തിലുള്ള വികസനങ്ങള്‍ കൊണ്ട് കേരളം മുന്നില്‍ നില്‍ക്കുമ്പോഴും സാമ്പത്തിക സാധ്യതകള്‍ നല്‍കാതെ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പ്രദര്‍ശന വിപണന മേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. തുടര്‍ന്ന് മന്ത്രിമാര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
