അലനല്ലൂര്‍: കാട്ടുകുളം അങ്കണവാടിക്ക് സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നം യാഥാര് ഥ്യമാവുന്നു. ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ 18 ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി നടക്കുന്നത്. നിര്‍മാണ പ്രവൃത്തിയുടെ കുറ്റിയടിക്കല്‍ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീ ര്‍ തെക്കന്‍ നിര്‍വ്വഹിച്ചു. കാട്ടുകുളം സ്കൂളിന് സമീപം ആലായന്‍ സൈനുദ്ദീന്‍ സൗജ ന്യമായി നല്കിയ സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ അംഗനവാടി ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.കഴിഞ്ഞ 27 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു വരുന്നത്. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംലത്ത്. കെ അധ്യക്ഷയായി. മുന്‍ പ്രസിഡന്റ് റഷീദ് ആലായന്‍, കാസിം ആലായന്‍, സൈനുദ്ദീന്‍, ആലായന്‍, മുഹമ്മദലി.എ, ബഷീര്‍ ഫൈസി, ഉമ്മര്‍ കരിമ്പന്‍, എ.പി കുഞ്ഞാലന്‍, ഷൗകത്ത്.കെ, അനീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസി. എഞ്ചിനീയര്‍ ദീപ്തി എല്‍.സി ചടങ്ങിന് നന്ദി പറഞ്ഞു.
