പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പത് വര്‍ഷത്തിനിടയില്‍ സമ സ്ത മേഖലകളിലും അനുഭവ പൂര്‍ണവും അവിശ്വസനീയവും വിസ്മയകവുമായ മാറ്റങ്ങ ള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. രണ്ടാം പിണറായി വിജയന്മന്ത്രി സഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം, കോവിഡ് മഹാമാരി, നിപ്പ, ഓഖി, ചുഴലിക്കാറ്റ് മുണ്ടക്കൈ ചൂരല്മലയിലുണ്ടാ യ പ്രകൃതി ദുരന്തം എന്നിവ കേരളം അതിജീവിച്ചു. വികസനം , ക്ഷേമം, ശുചിത്വം എന്നിവയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. 86000 കോടി രൂപയുടെ മൂലധന നിക്ഷേപം കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നടപ്പിലാക്കാന്‍ സാധിച്ചു. അതില്‍ നിന്നും ഇരുപതിനായിരം കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വിനിയോഗിച്ചത് കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു. ദേശീയ പാത നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. കേരളത്തിന്റെ പുരോഗതിക്കും സമ്പദ് ഘടനയ്ക്കും ഏറ്റവും അനിവാര്യമായ അടിസ്ഥാന സൗകര്യ വികസനമാണ് ദേശീയപാത. കിഫ്ബിയിലൂടെ അകെ ചെലവിന്റെ നാലിലൊന്നായ 5080 കോടി രൂപയാണ് ദേശീയ പാത വികസത്തിനായി സംസ്ഥാനം വഹിച്ചത്. മലയോര ഹൈവേയും തീരദേശ ഹൈവേയും അതിവേഗത്തില്‍ പൂര്‍ത്തിയാകും.മൂന്നു ഹൈവേകളിലൂടെ കേരളത്തിന്റെ മുഖച്ഛായമാറ്റാനും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികനസത്തില്‍ വിപ്ലവകരമായ മാറ്റം കൈവരിക്കാനും സമ്പദ് ഘടന മുന്നോട്ട് കുതിക്കുന്നതിനും ഇടയാക്കും.
കേരളത്തിന്റ ഏറ്റവും അനുകൂല ഘടകമായുള്ള മനുഷ്യ വിഭവശേഷി ഉപയോഗിച്ച് വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റുന്നതിനായി സര്‍ക്കാര്‍ നേതൃത്വം കൊടുത്തു. ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയന്‍സ്പാര്‍ക്ക്, എന്നിവ ആരംഭിച്ചു. മൂന്നു സയന്സ്പാര്ക്കുകള് കൂടി ആരംഭിക്കും. ഉന്നത വിദ്യാഭ്യാസമേഖലയി ലും ശക്തമായ ഇടപെടലുകള്‍ ഉണ്ടായി. കേരളത്തിലെ പ്രധാനപ്പെട്ട സര്‍വകലാശാലക ളെല്ലാം ദേശീയതലത്തില്‍ മികച്ച റാങ്കിങ് കരസ്ഥമാക്കി. അഴിമതി മുക്തമായ ഭരണ മാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. കാത്തിരിപ്പില്ലാതെ കാര്യക്ഷമതയോടുകൂടി ജനങ്ങള്‍ക്ക് സേവനം ലഭിക്കണം. ഇന്ത്യയില്‍ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളില്‍ നടപ്പിലാക്കിയ കെ സ്മാര്‍ട്ട് സോഫ്റ്റ്വെയറും മൊബൈല്‍ ആപ്ലിക്കേഷനും തദ്ദേശ സേവനങ്ങളെ പൂര്‍ണ്ണമായും ഓണ്ലൈനാക്കിമാറ്റി.
സംസ്ഥാനം മ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതയും കൈവരിച്ചതായി ഉടനെ പ്രഖ്യാപിക്കും. 21,87,000 പേരെ കണ്ടെത്തി കൃത്യമായ പരിശീലനം നല്കി. ബ്രഹ്മപുരം തീപിടുത്തത്തി നുശേഷം തുടക്കമിട്ട മാലിന്യമുക്തം നവകേരളം കാംപയിന് കേരളത്തിലുടനനീളം ദൃശ്യമാണ്. കേരളത്തിലെ ഏറ്റവും വലിയ മാലിന്യ മല ഏറെക്കുറെ നീ്ക്കം ചെയ്ത് ബ്രഹമപുരം നീക്കം ചെയ്യുകയും കേരളത്തിലെ ആദ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പണി പൂര്‍ത്തിയായി. കേരളത്തില്‍ ഏഴ് നഗരങ്ങളില്‍ കൂടി പ്ലാന്റുകള്‍ വരും. 1034 തദ്ദേശ സ്ഥാപനങ്ങളില്‍ 1027 തദ്ദേശ സ്ഥാപനങ്ങളും മാലിന്യമുക്തമായി മാറി.3000 കോടിയുടെ പദ്ധതിയായ കഞ്ചിക്കോട് – കൊച്ചി വ്യാവസായിക ഇടനാഴിയിലൂടെ പതിനായിരം പേര്‍ക്ക് നേരിട്ടും ആയിരക്കണക്കിന് ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പാലക്കാടിന്റെ വികസനത്തിന് ഏറ്റവും പ്രാധാന്യമുള്ള പദ്ധതിയാണ് വ്യാവസായിക ഇടനാഴി.പദ്ധതിക്കായി 1900 കോടി രൂപയാണ് 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ എ പ്രഭാകരന്, അഡ്വ. കെ പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, പി.പി സുമോദ്, കെ.ബാബു, കെ.ഡി പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സുരേഷ് രാജ്, കെ.ആര് ഗോപിനാഥ്, അഡ്വ. കെ.കുശലകുമാര്‍, എ.രാമസ്വാമി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
