തച്ചനാട്ടുകര :തന്റെ ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് 25000 രൂപ തച്ചനാട്ടുകര പഞ്ചായത്തിലെ 16 വാര്‍ഡുകളിലേയും അര്‍ഹരായ കിടപ്പു രോഗികള്‍ക്ക് മരുന്ന് അനുബന്ധ സൗകര്യങ്ങള്‍ക്ക് വിനി യോഗിക്കാനായി തച്ചനാട്ടുകര ഹൈല്‍ത്ത് ഇന്‍പെക്ടര്‍ രവിചന്ദ്രന്‍ പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈലക്ക് കൈ മാറി. ജോലി എന്നത് സമൂഹ പ്രതിബദ്ധതയാണെന്ന സന്ദേശം പകര്‍ന്ന ഹൈല്‍ത്ത് ഇന്‍സ്പക്ടര്‍ രവിചന്ദ്രന്‍ തുക കൈമാറിയത് തികച്ചും മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തിയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് വി.രാമന്‍ കുട്ടി ഗുപ്തന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി സിദ്ധീഖ്, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ എം.കെ. ലീല ജെ.എച്ച്.ഐ ശ്രുധി, രജനി,ബിന്ധു,സിന്ധു, ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു. ഭാരതീയ ഔഷധ സസ്യ പരിപാലന സംഘം സ്റ്റെയ്റ്റ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം 2015 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവിചന്ദ്രനെ തേടി യെത്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!