മണ്ണാര്‍ക്കാട്:മനുഷ്യരാശിയുടെ പാപഭാരം ഏറ്റുവാങ്ങി കുരിശി ലേറിയ യേശുക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോ ഷിച്ചു.അമ്പത് നോമ്പിന്റെ വിശുദ്ധിയുമായാണ് വിശ്വാസികള്‍ ഈസ്റ്ററിനെ വരവേറ്റത്.

മാനവ സമൂഹത്തിന് പ്രത്യാശയുടേയും നവജീവിതത്തിന്റേയും ഉള്‍വിളിയും ഉത്സവവുമാണ് ഉയിര്‍പ്പ് തിരുനാള്‍.യേശുക്രിസ്തുവി ന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനം കൂടിയാണ് ആനന്ദത്തിന്റെ ഞായറായ ഈസ്റ്റര്‍.തിന്‍മയുടേയും അസത്യത്തി ന്റേയും ജയം താല്‍ക്കാലികമാണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞ വഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിന് വേണ്ടി നിലനില്‍ക്കണമെന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന പാഠം.ഉയിര്‍പ്പ് തിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നതാണ് ക്രൈസ്തവ വിശ്വാസം.

കൊറോണ വൈറസ് വ്യാപന പശ്ചാലത്തില്‍ ആഘോഷ കൂട്ടായ്മ കള്‍ ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ ഈസ്റ്റര്‍ ആഘോഷം. കുരിശ് മരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ വിശ്വാസി സാന്നിദ്ധ്യമില്ലാതെ തിരുക്കര്‍മ്മങ്ങള്‍ നടന്നു.തിരുക്കര്‍മ്മങ്ങള്‍ വീട്ടിലിരുന്ന് കാണാന്‍ മിക്ക പള്ളികളും ലൈവ് സ്ട്രീമിംഗ് ഒരുക്കിയിരുന്നു.സ്‌നേഹത്തിന്റെയും പ്രത്യാശ യുടേയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ വലിയ നോമ്പാചരണ ത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ കൊണ്ടാടിയത്. ഓശാന ഞായറിന് ആരംഭിച്ച വിശുദ്ധ വാരാചരണത്തിനും പരിസമാപ്തിയായി.