അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് അലനല്ലൂര്‍ മേഖലാ കമ്മിറ്റി പച്ചക്കറി വിഭവങ്ങള്‍ നല്‍കി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, ഗ്രാമപഞ്ചായത്തംഗം പി.മുസ്തഫ എന്നിവര്‍ക്ക് യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനകത്ത്, ജനറല്‍ സെക്രട്ടറി സത്താര്‍ കമാലി, വൈസ് പ്രസിഡന്റ് താഹിര്‍ അലനല്ലൂര്‍ എന്നിവര്‍ സാധനങ്ങള്‍ കൈമാറി.
ഇതിനോടൊപ്പം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന നൂറോളം പേര്‍ക്ക് ഭക്ഷണ കിറ്റുകളും നല്‍കി വരുന്നു. വൈറ്റ്ഗാര്‍ഡ് മുഖേന ആവശ്യക്കാര്‍ക്ക് മരുന്നുകളും നല്‍കി വരുന്നു.