അട്ടപ്പാടി:മേഖലയില്‍ എക്‌സൈസിന്റെ പരിശോധന തുടരുന്നു. പുതൂര്‍ പാലൂര്‍ ഗൊട്ടിയാര്‍ക്കണ്ടി റോഡില്‍ പ്രീമെട്രിക് ഹോസ്റ്റലിന് സമീപം ആനക്കട്ടി ഊരിനടുത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ 216 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വെള്ളച്ചാലില്‍ പലഭാഗങ്ങളില്‍ 12 കുടങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു വാഷ്. കഴിഞ്ഞ ദിവസമാണ് എക്‌സൈസ് ഇവിടെ പരിശോധന നടത്തിയ ത്.അഗളി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദി ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകുമാര്‍ വാക്കട,രാധാകൃഷ്ണന്‍,ഭോജന്‍,അനീഷ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!