മണ്ണാര്‍ക്കാട്:കൊടും ചൂടിന് അല്‍പ്പം ആശ്വാസമായെത്തിയ വേനല്‍മഴ കര്‍ഷകര്‍ക്കാശ്വാസമായെങ്കിലും വാഴകൃഷിയ്ക്ക് വിനയായി.വേനല്‍മഴയോടൊപ്പം വീശിയടിച്ച കാറ്റാണ് വാഴ കര്‍ഷകരെ ചതിച്ചത്.കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മണ്ണാര്‍ക്കാട് താലൂക്കിന്റെ പലയിടങ്ങളിലും ആയിരക്കണക്കിന് ഏത്തവാഴകളാണ് നിലംപൊത്തിയത്. ബാങ്ക് വായ്പയെടുത്തും പലിശയ്ക്കു പണമെടുത്തും വാഴകൃഷിചെയ്ത കര്‍ഷകര്‍ ഇതോടെ ലക്ഷങ്ങളുടെ കടബാധ്യത മാത്രമായി ബാക്കി. താലൂക്കില്‍ ഏറ്റവും കൂടുതല്‍ വാഴകൃഷിയുള്ള അട്ടപ്പാടിയിലാണ് കാറ്റും മഴയും നാശം വിതച്ചത്.കിഴക്കന്‍ അട്ടപ്പാടിയില്‍മാത്രം പതിനായിരത്തോളം വാഴകളാണ് കഴിഞ്ഞദിവസത്തെ കാറ്റില്‍ നശിച്ചത്.

കോട്ടത്തറ,കല്‍മുക്കിയൂര്‍,തേക്കുമുക്കിയൂര്‍,കൂടപ്പെട്ടി എന്നിവിട ങ്ങളിലാണ് കൂടുതലും നാശമുണ്ടായത്.കൂടപ്പെട്ടിയില്‍ മോഹനന്‍, ബിജു എന്നിവരുടെ 5000 ഏത്തവാഴകള്‍, തേക്കുമുക്കിയൂര്‍ യു. രാജേന്ദ്രന്റെ 500, സണ്ണിയുടെ 1500, ചന്ദ്രന്റെ 750 വീതം വാഴകളും നിലംപൊത്തി. കൂടാതെ പ്രദേശത്തെ മറ്റു നിരവധി കര്‍ഷകരുടെ നൂറുക്കണക്കിന് വാഴകളും നശിച്ചിട്ടുണ്ട്.താലൂക്കില്‍, തെങ്കര, മെഴുകുംപാറ, ആനമൂളി,അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര മേഖലകളിലും വ്യാപകമായി വാഴകള്‍ നശിച്ചു.വിഷു വിപണി ലക്ഷ്യമിട്ട് ഇറക്കിയ വാഴകള്‍ മൂപ്പെത്തി വെട്ടിയെടുക്കാനായ പ്പോഴാണ് കാറ്റ് തിരിച്ചടിയായത്.

വിപണിയില്‍ വിലക്കുറവിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാ ത്തലത്തില്‍ കര്‍ഷകരില്‍ നിന്നും കൃഷിവകുപ്പ് നേരിട്ട് വിളകള്‍ ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്ക് കര്‍ഷകര്‍ക്ക് ആശ്വാസ കരമായിരിക്കെയാണ് പ്രകൃതിക്ഷോഭം തിരിച്ചടിയായത്. പ്രകൃതി ക്ഷോഭത്തില്‍ നശിക്കുന്ന കാര്‍ഷികവിളകള്‍ക്ക് കൃഷി വകുപ്പില്‍ നിന്ന് സാധാരണ ലഭിക്കാറുള്ളത് നാമമാത്ര തുകയാണെ ന്ന പരാതി കര്‍ഷകര്‍ക്കിടയില്‍ എക്കാലവും നിലനിന്നുവരു ന്നതാണ്്. ഇതിനാല്‍ വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്നും കാലതാമസമില്ലാതെ ഇവ വിതരണം ചെയ്യണമെന്നുമാണ് കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെ യും ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!