മണ്ണാര്‍ക്കാട്: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധ തിയിലൂടെ കേര ളത്തിലെ ഫോട്ടോ – വീഡിയോഗ്രാഫി മേഖല യിലെ തൊഴിലാളികള്‍ ക്ക് സഹായധനം പ്രഖ്യാപിച്ച കേരള സര്‍ക്കാരിനും ഇതിനു വേണ്ട ഇടപെടലുകള്‍ നടത്തിയ ഇടതുപക്ഷ എം.എല്‍.എ.മാര്‍,സി.ഐ.ടി. യു സംസ്ഥാന ഭാരവാഹികള്‍, കെ.പി.വി.യു സി.ഐ.ടി.യു സംസ്ഥാ ന നേതൃത്വം, ക്ഷേമ നിധി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി കേരളാ ഫോട്ടോഗ്രാഫേഴ്‌സ് & വീഡി യോഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മറ്റി അറിയിച്ചു. കോവിഡ് 19 എന്ന മഹാമാരി മൂലം ഏറ്റവും കൂടുതല്‍ കഷ്ടതയനു ഭവിക്കുന്ന തൊഴില്‍ വിഭാഗങ്ങളില്‍ ഒന്നായ ഫോട്ടോ- വീഡിയോ തൊഴില്‍ മേഖലയെ അതിജീവനത്തിനായി ബാങ്ക് വായ്പയടക്കമു ള്ള കെപിവിയു സംസ്ഥാന കമ്മറ്റിയുടെ നിവേദനങ്ങള്‍ക്ക് കൂടി നടപടി ഉണ്ടാകണമെന്ന്കെ.പി.വി.യു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ആവശ്യപ്പെട്ടു.