മണ്ണാര്‍ക്കാട്: പിജി, എംഫില്‍, പിഎച്ച്ഡി, നെറ്റ്, ജെആര്‍എഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്നം ഇല്ലാതാക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്ക ണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ഉത്തരവിന്‍ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ത്ത് അപ്ര ഖ്യാപിത നിയമന നിരോധനമാണ് വരാനിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത പറഞ്ഞു.
പി.ജി വെയിറ്റേജ് നിലനിര്‍ത്തുക, അധികമായി വരുന്ന 9 മണി ക്കൂറിന് തസ്തിക അനുവദിക്കുക ,സിംഗിള്‍ ഫാക്കല്‍റ്റിക്ക് 8 മണി ക്കൂറിന് തസ്തിക അനുവദിക്കുക എന്നിവയാണ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ .ഒരേ സമയം വിദ്യാര്‍ഥിവിരുദ്ധ വും,അധ്യാപകവിരുദ്ധവുമായ ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്ക ണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നേതാക്കളായ നൗഫല്‍ തങ്ങള്‍,അരുണ്‍ കുമാര്‍,നൗഷാദ് ചേലം ഞ്ചേരി,ഷിഹാബ് കുന്നത്ത്,രാജന്‍ ആമ്പാടത്ത്,സിജാദ് അമ്പല പ്പാറ,അസീര്‍,ജിയന്റോ ജോണ്‍,കബീര്‍ ചങ്ങലീരി,ഷാഹിന്‍ പി.പി.കെ,ഷാനു,ഷമീം അക്കര,നസീഫ്,അന്‍വര്‍, സിറാജ്, കാപ്പു പറമ്പ്, ഉസ്മാനിയ പാലക്കഴി,സഫിന്‍ അട്ടപ്പാടി,ഹാബി ജോയ് ,അസ്‌ക്കര്‍,ഷഫീഖ്,അനുവിന്ദ്,ഷാഫി,ഷിബില്‍,അന്‍വര്‍കണ്ണംകുണ്ട്,അമീന്‍,കണ്ണന്‍ മൈലാംമ്പാടം തുടങ്ങിയവര്‍ വീടുകളില്‍ ഉത്തരവ് കത്തിച്ചു.