പാലക്കാട് :ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന നാലുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഇവർ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 11) വൈകീട്ട് ആറോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.

ചാലിശ്ശേരി,കിഴക്കഞ്ചേരി,ഒറ്റപ്പാലം, കാരാകുറുശ്ശി സ്വദേശികളാണ് ആശുപത്രി വിട്ടത്.മാർച്ച് 28-ന് രോഗം സ്ഥിരീകരിച്ച കിഴക്കഞ്ചേരി സ്വദേശിയുടെയും ഏപ്രിൽ ഒന്നിന് രോഗം സ്ഥിരീകരിച്ച ചാലി ശ്ശേരി സ്വദേശിയുടെ യും രണ്ടാമത്തെയും മൂന്നാമത്തെയും പരി ശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ഒറ്റപ്പാലം, കാരാകുറുശ്ശി സ്വദേശികളുടെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ടു തവണ കൂടി പരി ശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. യഥാക്രമം മാർച്ച് 24, 25 തീയതികളിൽ ആണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കാരാകുറുശ്ശി സ്വദേശിയുടെ മകനും കെഎസ്ആർടിസി ബസ് കണ്ടക്ടറും ആയിരുന്ന വ്യക്തി കഴിഞ്ഞ ദിവസമാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി വിട്ടത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന വർക്കും രോഗബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജില്ലയിൽ നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ കൂടിയാണ് ചികിത്സയിലുള്ളത്.ആശുപത്രിയിൽ നിന്ന് വിട്ടയച്ച കോവിഡ് 19 രോഗബാധ ഭേദമായവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!