അലനല്ലൂര്‍ : കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം തദ്കിറ റമദാന്‍ വിജ്ഞാ നവേദി നടത്തിയ തദ്കിറ റമദാന്‍ വിജ്ഞാനവേദി സമാപിച്ചു. ശിഥിലമാകരുത്-കുടുംബ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ഇസ്‌ലാമിക പണ്ഡിതന്‍ ജൗഹര്‍ അയനിക്കോടും പ്രാര്‍ത്ഥന-പ്രവാചകന്‍മാരുടെ മാതൃക എന്ന വിഷയത്തില്‍ കെ.എന്‍.എം. മണ്ഡലം പ്ര സിഡന്റ് കെ.നാസര്‍ സുല്ലമിയും ഞാന്‍ അറിയുന്ന ഇസ്‌ലാം എന്ന വിഷയത്തില്‍ സന ഓഡിറ്റോറിയം മാനേജര്‍ ഭാസ്‌കരന്‍ പിലാച്ചോലയും പ്രഭാഷണം നടത്തി. കെ.എന്‍.എം. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസഹാജി, മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ സി.യൂസഫ് ഹാജി, കാപ്പില്‍ നാസര്‍, മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, ഐ. എസ്.എം. ജില്ലാ സെക്രട്ടറി വി.സി ഷൗക്കത്തലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
