മണ്ണാര്‍ക്കാട്: കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ വനംവകുപ്പിന് മുന്നില്‍ കീഴടങ്ങി. പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നി വരാണ് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫിന് മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിക ളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ എണ്ണം എട്ടായി. കേസി ലെ മറ്റുപ്രതികള്‍ക്കായി മണ്ണാര്‍ക്കാട് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി. ശിരുവാണി വനത്തില്‍ നിന്നാണ് കടുവയെ വെടിവെച്ചുകൊന്നതെന്നാണ് വനംവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടു ള്ളത്. പ്രതികളുമൊത്ത് ശനിയാഴ്ച ശിരുവാണി വനത്തില്‍ തെളിവെടുപ്പ് നടത്തി. കടുവ യുടെ അസ്ഥികള്‍ കണ്ടെത്തിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. മണ്ണാര്‍ക്കാ ട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.എസ് ലക്ഷ്മീദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫി സര്‍മാരായ കെ.രമേഷ്, എ.വിനോദ്കുമാര്‍, വി.അശ്വതി, വി.ആര്‍ രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
