മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ തീരത്ത് വിനോദത്തിനും വിശ്രമത്തിനുമായി ഹാപ്പി നെസ് പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിശദമായ പദ്ധതി രൂപരേഖ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് നഗരസഭ. ഏപ്രില്‍ മാസത്തോടെ നിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാത കടന്നുപോകുന്നതിലെ ദൈര്‍ഘ്യമേറിയ നഗരമാണ് മണ്ണാര്‍ക്കാട്. ഇവിടെ സായാഹ്നങ്ങളില്‍ ജനങ്ങള്‍ക്ക് സ്വസ്ഥമായി വന്നിരിക്കാനും വിനോദപരിപാടികള്‍ക്കും കായികാഭ്യാസത്തിനും സൗകര്യങ്ങളില്ല. ഇത്തരത്തിലുള്ള പൊതുഇടം ഒരുക്കാന്‍ അധി കൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഹാപ്പിനെസ് പാര്‍ക്ക് തുടങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് പാര്‍ക്ക് നിര്‍മിക്കാനുള്ള നീക്കവുമായി നഗരസഭമുന്നോട്ട് പോകുന്നത്. നഗരസഭയുടെ കാഴ്ചപ്പാടുകളും സമന്വയിപ്പിച്ചാണ് പാര്‍ക്കിനായുള്ള നടപടികള്‍ സ്വീക രിച്ചത്. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എം.എല്‍. എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപയും കഴിഞ്ഞവര്‍ഷം നഗരസ ഭ നീക്കി വെച്ച 40ലക്ഷവും ഈ വര്‍ഷത്തെ പദ്ധതി വിഹിതവുമായി 60 ലക്ഷയുമാണ് ഉള്ളത്. പുഴയുടെ മറുകരയിലുണ്ടായിരുന്ന ആശുപത്രിയുടെ താഴ്ഭാഗത്തായി പാര്‍ക്ക് നിര്‍മിക്കാനാണ് നീക്കം. അഞ്ച് മീറ്റര്‍ ഉയരത്തിലും 15മീറ്റര്‍ വീതിയിലുമായി അരികു ഭിത്തികെട്ടും. നിലത്ത് ടൈലുകള്‍ പാകും. 146 മീറ്റര്‍ നീളത്തില്‍ 10 മുതല്‍ 12അടി വരെ യുള്ള നടപ്പാത, അരുകില്‍ ഓപ്പണ്‍ ജിം, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളി ഉപകരണ ങ്ങള്‍, കഫ്തീരിയ, ശുചിമുറികള്‍, ലൈറ്റുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇതിന്റെ എസ്റ്റിമേറ്റും വിശദമായ പദ്ധതിരൂപരേഖയും തയാറാ ക്കുന്നതിന് നഗരസഭ കോഴിക്കോടുള്ള കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ രൂപരേഖയും മറ്റും സമര്‍പ്പിക്കുന്നപ്രകാരം ടെന്‍ഡറിനുള്ള നടപടികള്‍ വേഗത്തി ലായേക്കും.
